പുരുഷൻമാർക്കുള്ള ഗർഭ നിരോധന ഗുളിക വരുന്നു
NewsNationalHealthEducation

പുരുഷൻമാർക്കുള്ള ഗർഭ നിരോധന ഗുളിക വരുന്നു

പുരുഷൻമാർക്കുള്ള ഗർഭ നിരോധന ഗുളിക പരീക്ഷണത്തിൽ ജോർജിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തുന്നത്.ആദ്യഘട്ടത്തില്‍ എലികളിലും മറ്റുമായി മരുന്ന് പരീക്ഷിച്ചിരുന്നു.

ഇത് വിജയിച്ചതോടെയാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തില്‍ മരുന്ന് പരീക്ഷിച്ചത്.

പരീക്ഷണത്തിൽ പുരുഷൻമാരിലെ ബീജാണു കുറവായതായിട്ടാണ് കണ്ടെത്തിയത്. എന്നാൽ പരീക്ഷണത്തിൽ പാർശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല.

ഇതോടെയാണ് രണ്ടാംഘട്ട പരീക്ഷണത്തിന് തീരുമാനമായത്. രണ്ടാം ഘട്ടത്തിലും പരീക്ഷണം വിജയിച്ചാല്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കും.

ഇതോടെ മരുന്ന് വിപണിയിലെത്തും.അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികാഘോഷ യോഗത്തിനിടെയാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.

രണ്ട് മരുന്ന് മൂലകങ്ങളാണ് പരീക്ഷണഘട്ടത്തിലെത്തിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണത്തില്‍ ഇരു മരുന്നുകളും 90 ശതമാനം ഫലം നല്‍കിയിരുന്നു.

ഇതേ വിജയം തന്നെ രണ്ടാം ഘട്ട പരീക്ഷണത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Post Your Comments

Back to top button