വീട്ടുകാര്‍ എതിര്‍ത്ത കമിതാക്കളുടെ വിവാഹം പഞ്ചായത്ത് ഓഫീസില്‍ വച്ച്; നേതൃത്വം നല്‍കി പ്രസിഡന്റ്
NewsKerala

വീട്ടുകാര്‍ എതിര്‍ത്ത കമിതാക്കളുടെ വിവാഹം പഞ്ചായത്ത് ഓഫീസില്‍ വച്ച്; നേതൃത്വം നല്‍കി പ്രസിഡന്റ്

മൂന്നാര്‍: വീട്ടുകാര്‍ എതിര്‍ത്ത കമിതാക്കളുടെ വിവാഹം നടന്നത് പഞ്ചായത്ത് ഓഫീസില്‍. വാഗുവര ലോവര്‍ ഡിവിഷന്‍ സ്വദേശികളായ കമിതാക്കളാണ് പഞ്ചായത്ത് ഓഫീസില്‍ വച്ച് വിവാഹിതരായത്. യുവാവും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗം യുവതിയുടെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രണയ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ വച്ച് വിവാഹം കഴിക്കാന്‍ തയ്യാറായ കമിതാക്കള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവാഹിതരായി. ഇരുവരുടേയും വീടുകളില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Related Articles

Post Your Comments

Back to top button