
കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം. ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസില്‍ റിമാന്റില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സാര്‍ത്ഥമെന്ന് കാരണം പറഞ്ഞാണ് എം. ശിവസങ്കര്‍ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കര്‍. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.
അതേസമയം, ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.
Post Your Comments