നിയമസഭയിൽ രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ പ്രതികളായ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തളളി.

നിയമസഭയിൽ രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ പ്രതികളായ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തളളി.
നിയമസഭയിൽ രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതു മായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ പ്രതികളായ കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തളളി. യു ഡി എഫ് ഭരണകാലത്ത് നിയമസഭയിൽ നടന്ന കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം സി ജെ എം കോടതിയാണ് തളളിയത്. പൊതുമുതൽ നശിപ്പിച്ച കേസായതിനാൽ എഴുതിത്തളളാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ പ്രതികളായ കേസിലാണ് കോടതിയുടെ നിർണായക ഉത്തരവ് ഉണ്ടായത്.
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ നിലനിൽക്കുന്നതിനാൽ മറ്റു നടപടികൾ നിലച്ചിരിക്കുകയായിരുന്നു. കേസ് പിൻവലിക്കാനുളള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിക്കുകയായിരുന്നു.
കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015ലാണ് അക്രമം നിയമസഭയിൽ എം എൽ എ മാരുടെ അക്രമം നടന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള എൽ ഡി എഫ് എം എൽ എമാരുടെ ശ്രമങ്ങളാണ് നിയമസഭ അതിന് മുമ്പ് കാണാത്ത തരത്തിലുളള സംഭവ വികാസങ്ങൾ ഉണ്ടാക്കിയത്. പ്രതിഷേധങ്ങൾക്കിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും ഉൾപ്പടെയുളളവ തകർക്കപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് എം എൽ എ മാർ കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്.