കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

തിരുവനന്തപുരം /അമ്മ മകനെ പീഡിപ്പിച്ചതായ കടയ്ക്കാവൂരിലെ പോക്സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയുമായി യുവതി കോടതിയെ സമീപിച്ചത്.
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛനും മകനും ഉറച്ചുനില്‍ക്കുകയാണ്. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞിരിക്കുന്നു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിൽ കൗണ്സിലിങ്ങിൽ അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയെന്ന് പറഞ്ഞിട്ടുണ്ട്.
കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൗണ്സിലിംഗ് റിപ്പോര്‍ട്ടും പൊലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഇതോടെ പൊലീസ് കേസെടുത്തത് തന്‍റെ നിര്‍ദ്ദേശ പ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.