കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
NewsNational

കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ലക്നൗ: ഇഡി കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്. ലക്നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. സിദ്ധിഖ് കാപ്പനെതിരെ യുഎപിഎ ചുമത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ഇഡി കേസിലെ ജാമ്യാപേക്ഷയില്‍ വിധി പറയാത്തതിനാല്‍ കാപ്പന്റെ ജയില്‍മോചനം നീളുകയായിരുന്നു. ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്‌രസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യ്ത്.

Related Articles

Post Your Comments

Back to top button