സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും
NewsKeralaPoliticsLocal News

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരശീലവീഴും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴം തേടുന്ന കാനം മല്‍സരം നേരിടേണ്ടി വരുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. സംസ്ഥാന സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍, കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങളെയും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെയും ഇന്ന് സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

പാര്‍ട്ടിയുടെ സംഘടനാരീതി അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു ജില്ലാ ഘടകങ്ങളാണ്. ഇതിനു മുന്നോടിയായി രാവിലെ ഒമ്പതിന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് തീരുമാനമാകും. ഇതനുസരിച്ച് ജില്ലകളില്‍ നിന്നും അംഗങ്ങളെ നിശ്ചയിച്ചയിക്കും. എന്നാല്‍ ചില ജില്ലകളില്‍ സംസ്ഥാന കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനും സാധ്യതകളുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് വേണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. 75 വയസ്സ് എന്ന പ്രായപരിധി നിര്‍ദേശം തള്ളിക്കളയണമെന്ന വികാരം ജില്ലാ പ്രതിനിധികളുടെ യോഗങ്ങളില്‍ പടര്‍ത്താനാണ് ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം. പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാഘടകങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി നിര്‍ദേശം നടപ്പാവുകയാണെങ്കില്‍ കെ.ഇ. ഇസ്മായിലും സി. ദിവാകരനും പുതിയ സംസ്ഥാന കൗണ്‍സിലില്‍ നിന്നു പുറത്താകും. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ കെ പ്രകാശ് ബാബു, വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ചന്ദ്രന്‍ എന്നിവരില്‍ ഒരാള്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. അതേസമയം മത്സരം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രനേതൃത്വം.

Related Articles

Post Your Comments

Back to top button