പാലായടക്കം മൂന്നിടങ്ങളില്‍ ജോസ് വിഭാഗത്തിനെതിരെ സി.പി.ഐ മത്സരിക്കും.

കോട്ടയം / ഇടതുമുന്നണിയിലെ ബന്ധങ്ങൾ മാറ്റി നിർത്തി കൊണ്ട് പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് സി.പി.ഐ തനിച്ച് മത്സരിക്കാനൊരുങ്ങുന്നു. പാല നഗരസഭയിലെ 10 സീറ്റുകള്‍ക്ക് പുറമെ, കടനാട് കരൂര്‍, അകലക്കുന്നം പഞ്ചായത്തു കളിലാണ് സി.പി.എ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രംഗപ്രവേശത്തോടെ, കഴിഞ്ഞ തവണ ഏഴു സീറ്റുകളില്‍ മത്സരിച്ച സി പി ഐ യെ രണ്ടു സീറ്റുകളില്‍ ഒതുക്കാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് നടത്തുന്നതെന്ന് സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് ആരോപിച്ചു.
പോയ തെരെഞ്ഞെടുപ്പിൽ 17 സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്ര സില്‍ നിന്ന് 7 പേര്‍ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്ന താണ്. ഈ സാഹചര്യത്തില്‍ 10 സീറ്റുകൾ മാത്രമേ കേരള കോണ്‍ഗ്രസിന് അര്‍ഹതയുള്ളൂ എന്നാണു സണ്ണി ഡേവിഡ് പറയുന്നത്.പാലാ നഗരസഭയില്‍ സി.പി.ഐ നാലു സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. രണ്ടു സീറ്റുകള്‍ നൽകാമെന്നാണ് ജോസ് പക്ഷം പറയുന്നത്. കേരള കോണ്‍ഗ്രസ് – 17, സി.പി.എം- 6, സി.പി.ഐ- രണ്ട്, എന്‍.സി.പി- ഒന്ന് എന്ന നിലയിലാണ് മുന്നണി യോഗത്തില്‍ ഇതുവരെ ഉണ്ടായ ധാരണ.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 9 വീതം സിറ്റുകളില്‍ കേരള കോണ്‍ഗ്രസും സി.പി.എമ്മും മത്സരിയ്ക്കാന്‍ ധാരണയായിരുന്നു. നാലു സീറ്റ് സി.പി.ഐയ്ക്ക് വിട്ടുനല്‍കിയിരുന്നു. മറ്റ് ഘടകക്ഷിക ള്‍ക്കാര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. സി പി ഐ യുടെ പ്രദേശിക നേതൃത്വം മത്സരിയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനി ല്‍ക്കുന്നതിനാല്‍ നാമനിർദേശപത്രിക നൽകി മുന്നോട്ട് പോകാനാണ് സി പി ഐ തീരുമാനിച്ചിട്ടുള്ളത്. സി.പി.എമ്മും കേരളകോണ്‍ഗ്രസും തമ്മിലുള്ള ഉഭയക്ഷി ചര്‍ച്ചയ്ക്കുശേഷം വീണ്ടു മുന്നണിയോഗം ചേരാനിരിക്കുകയാണ്.