സി പി എം നീക്കങ്ങൾ ഫലം കണ്ടു, രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു ഒറ്റകെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ് തീരുമാനം.

തിരുവനന്തപുരം /അധികാര മോഹികളായ ചില വെള്ള കുപ്പായക്കാരുടെ നേതൃ വിരുദ്ധ പ്രസ്താവനകളുടെ ചുവടു പിടിച്ചു യു ഡി എഫ് നേതൃത്വത്തെ ഉടക്കാമെന്ന പിണറായി വിജയൻറെ ഉൾപ്പടെയുള്ള സി പി എം നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയതോടെ രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു ഒറ്റകെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫും പ്രത്യേകിച്ച് കോൺഗ്രസും തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. സംഘടന സംവിധാനം ദുര്‍ബലമായി എന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കില്‍ എല്‍ഡിഎഫ് തന്ത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളിൽ ചിലർ വീണുപോയെന്നും ഘടകകക്ഷികള്‍ കുറ്റപ്പെടുത്തിയപ്പോൾ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികൾക്ക് ഉറപ്പുനല്‍കി.
തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ തമ്മിലടിയാണന്നു ഉഭയകക്ഷി ചര്‍ച്ചയിൽ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു യോഗത്തിന് മുന്നോടിയായി നടന്ന ചർച്ചയിൽ ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നത്. മലബാറില്‍ ഒതുങ്ങേണ്ട വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് സംബന്ധിച്ച് ഇടതുമുന്നണിയുടെ തന്ത്രത്തില്‍ വീണ കോണ്‍ഗ്രസ് നേതാക്കള്‍ വിവാദമാക്കി. അതേസമയം സിപിഎം എസ്ഡിപി എയുമായുണ്ടാക്കിയ ബന്ധം കോണ്‍ഗ്രസിനു ചർച്ചയാക്കാനും കഴിഞ്ഞില്ല. ജോസ് കെ. മാണി മുന്നണി വിട്ടത് ദോഷം ചെയ്തില്ലെന്ന് കണക്കുകള്‍ നിരത്തി പി ജെ ജോസഫ് പറയുകയുണ്ടായി. ഘടകകക്ഷികള്‍ ആഗ്രഹിക്കുന്നതിലും കൂടുതല്‍ തിരുത്തലുകള്‍ പാര്‍ട്ടിയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി. വോട്ടെടുപ്പില്‍ തോല്‍വിയുണ്ടായെന്ന് സമ്മതിച്ച യുഡിഫ് നേതൃത്വം പൊതുരാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. അടുത്തമാസം ഒന്‍പതിന് ഒരുദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ യു ഡി എഫ് യോഗം തീരുമാനിച്ചിരിക്കുകയാണ്.