CovidKerala NewsLatest NewsNewsPolitics

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎമ്മിന്റെ മെഗാതിരുവാതിര

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ മെഗാതിരുവാതിര. തിരുവനന്തപുരം ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിലാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. 550 ഓളം പേരാണ് പങ്കെടുത്തത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര. പാറശാലയില്‍ ഈ മാസം 14ന് ആരംഭിക്കുന്ന സിപിഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് 550 ഓളം പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയത്. ഇതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഭരിക്കുന്ന പാര്‍ട്ടി എന്തുചെയ്താലും അത് നോക്കി നില്‍ക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്ന ആക്ഷേപവു ശക്തമാണ്.

Related Articles

Back to top button