ആശംസകളും ആവേശവുമായി ക്രിക്കറ്റ് ലോകം ; ഇന്ന് സഞ്ജുവിന് 28-ാം പിറന്നാൾ
NewsSports

ആശംസകളും ആവേശവുമായി ക്രിക്കറ്റ് ലോകം ; ഇന്ന് സഞ്ജുവിന് 28-ാം പിറന്നാൾ

കൊച്ചി: ടീം ഇന്ത്യയ്‌ക്ക് ക്ഷീണം വരുമ്പോൾ ഇന്ന് എല്ലാവരും ഓർക്കുന്ന ആ താരത്തിന്റെ പിറന്നാൾ സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കുകയാണ്. ന്യൂസിലന്റിനെതിരായ ട്വന്റി-20 ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പിനിടെയാണ് സഞ്ജു പിറന്നാള്‍ ആഘോഷിക്കുന്നത്. മൈതാനത്തിന് അകത്തും പുറത്തും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍.

ബിസിസിഐ യ്‌ക്കൊപ്പം രാജസ്ഥാൻ റോയൽസും സഞ്ജുവിന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആശംസകൾ നേർന്നു. തങ്ങളുടെ പ്രിയ നായകൻ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമാണെന്ന അഭിമാനം ആവേശത്തോടെ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്‌മെന്റ് . സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടെ അനവധി പേര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സഞ്ജു. 2014 അണ്ടര്‍ – 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന ബഹുമതിയും സഞ്ജുവിന് സ്വന്തമാണ്. ഗ്രൗണ്ടിൽ തീർക്കുന്ന ബാറ്റിംഗ് വിരുന്നിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ കാണിക്കുന്ന സമചിത്തതയടക്കം സഞ്ജുവിന്റെ സ്വഭാവഗുണം എണ്ണി എണ്ണി പറഞ്ഞാണ് ആരാധകർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.

Related Articles

Post Your Comments

Back to top button