ജയിൽ ചാടിയ കൊലക്കേസ് പ്രതികളെ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം / നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. പ്രതികൾ രക്ഷപെട്ടു രണ്ടാഴ്ചയായിട്ടും പ്രതികള്‍ എവിടെയെന്നതിന് പോലീസിനോ ജയിൽ വകുപ്പിനോ ഒരു സൂചന പോലും കിട്ടിയിട്ടില്ല. പ്രതികള്‍ സംസ്ഥാനം വിട്ടോയെന്ന് സ്ഥിരീകരിക്കാനും പൊലീസിനായില്ല. കോളിളക്കം സൃഷ്ടിച്ച ആര്യാ കൊലക്കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയും പിന്നീട് ജീവപര്യന്തമായി ഇളവ് ലഭിക്കുകയും ചെയ്ത പ്രതിയാണ് രക്ഷപ്പെട്ട രാജേഷ്. പാലക്കാട് ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീനിവാസന്‍.
ഡിസംബര്‍ 23നാണ് കൊലക്കേസ് പ്രതികളായ രാജേഷ്കുമാര്‍, ശ്രീനിവാസന്‍ എന്നിവര്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെ ടുന്നത്. രക്ഷപെട്ടവരെ കണ്ടെത്താൻ അന്വേഷണത്തിനായി നെടുമങ്ങാട് ഡി.വൈ.എസ്.പി, നെയ്യാര്‍ ഡാം സി.ഐ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. രക്ഷപെട്ട പ്രതികൾ പോയിട്ട് രണ്ടാഴ്ചയാകുമ്പോഴും അന്വേഷണം എങ്ങുമെങ്ങും എത്തിയിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് ഇക്കാര്യത്തിൽ നൽകുന്ന മറുപടി. പ്രതികള്‍ സംസ്ഥാനത്തുണ്ടോ, അതോ പുറത്തേക്ക് കടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലും വ്യക്തത വരുത്താതെയാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഷാഡോ സംഘത്തിന്‍റെയടക്കം സഹായത്തോടെ സംസ്ഥാനത്തിന് പുറത്തും പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. രക്ഷപെട്ട പ്രതികളായ രാജേഷ് തിരുവനന്തപുരം സ്വദേശിയും ശ്രീനിവാസന്‍ പാലക്കാട് സ്വദേശിയും ആണ്. പ്രതികളുടെ സ്വന്തം ജില്ലകളില്‍ പരിശോധന നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.