CrimeKerala NewsNationalNews

നീതി ദേവത അരും കൊല ചെയ്യപ്പെട്ട ദിവസം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രി ലൈംഗീക പീഡനത്തിനിരയായ കേസില്‍ വിധിയില്‍ പ്രതികരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കോടതി മുറിയ്ക്കുള്ളില്‍ നീതി ദേവത അരും കൊലചെയ്യപ്പെട്ട ദിവസമാണ് എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചത്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരണം നടത്തിയത്. വെള്ളിയാഴ്ച കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍ കോടതിയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ബിഷപ് ഫ്രാങ്കോ കുറ്റം ചെയ്തന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടന്നെണ് കോടതി വിധി പ്രസ്താവത്തില്‍ പറയുന്നത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

Related Articles

Back to top button