Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി.

ന്യൂഡല്‍ഹി / ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2021 ജനുവരി 10 വരെ നീട്ടി. ഡിസംബര്‍ 31 ആയിരുന്നു നേരത്തെ അറിയിച്ചിരുന്ന അവസാന തീയതി. കമ്പനികള്‍ക്ക് ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള്‍ നല്‍കാം. ജിഎസ്ടി റിട്ടേണ്‍ 2021 ഫെബ്രുവരി 28 വരെ നീട്ടി. ഐടിആർ-1, ഐടിആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകള്‍ സമർപ്പിക്കുന്നവർക്കാണ് ഇളവ്. വിവിധ സേ വിശ്വാസ് സ്കീം പ്രകാരം നികുതി തർക്കങ്ങൾ തീർപ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്.