പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയ സംഭവം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കും.

തിരുവനന്തപുരം / തിരുവനന്തപുരം ആശുപത്രിയിൽ പ്രസവ ശസ്ത്ര ക്രിയക്കിടെ പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറി നുളളിലാക്കി തുന്നിക്കെട്ടിയ സംഭവം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടി നോട്ഇക്കാര്യത്തിൽ വിശദീകരണം തേടി. പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയ സംഭവം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വരുത്തിയ ഗുരുതരമായ വീഴ്ചയായിട്ടാണ് കാണുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം യുവതി നടക്കാൻ പോലും കഴിയാത്ത അവസ്ഥ യിലാണ്.
വലിയതുറ സ്വദേശിയായ അൽഫിന അലി എന്ന 22 വയസ്സുകാരി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട്ആ ശുപത്രിയിലെ ത്തുന്നത്. സിസേറിയൻ ശസ്ത്രക്രിക്കിടെയാണ് പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നികെട്ടുന്നത്. വയറു വേദന കുറവില്ലാതെ വന്നതോടെ ഡോക്‌ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും മടക്കി അയക്കു കയായിരുന്നു.
വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ പോലു മാകാത്ത അവസ്ഥയിളായ യുവതി, തൊട്ടടുത്തുളള ആശുപത്രിയിലെ ത്തിച്ചപ്പോൾ സ്‌കാനിംഗിന് വിധേയമാകുമ്പോഴാണ് വയറിനുളളിൽ പഞ്ഞിക്കെട്ട് ഉള്ള വിവരം അറിയുന്നത്. എസ് എ ടി ആശുപത്രി ലെത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് തുടർന്ന് നിർദേശിക്കുകയായിരുന്നു. ആദ്യം കീ ഹോൾ ശസ്ത്രക്രിയ ചെയ്‌ത ശേഷം അത് ഫലം കാണാതെ വന്നതോടെ വയർ കീറി എല്ലാം പുറത്തെടുക്കുകയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്‌ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി വിവരങ്ങൾ അറിയിച്ചെങ്കിലും തെളിവുമായി വരാൻ ആശുപത്രി അധികൃതർ തട്ടിക്കയറി പറയുകയായിരുന്നു. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി ആരോഗ്യം മോശമായ അൽഫിനക്ക് ഇപ്പോൾ ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ശസ്‌ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ നൽകിയിരിക്കുന്ന വിശദീകരണം.