Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

കൊച്ചി / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടു പ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്തു നൽകുന്നത് ഒഴിവാക്കണമെന്നും, പുനഃക്രമീകരിക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇട്ടിരുന്നത്. ഈ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാ രിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സര്‍ക്കാരും, സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയില്‍ അപ്പീലിലൂടെ അറിയി ക്കുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ തീരുമാനം ഉണ്ടായത്.