മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികന്‍ തൂങ്ങിമരിച്ചു
NewsKeralaLocal NewsObituary

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികന്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരന്‍ ആണ് വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരന്‍. പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖത്തിനാണ് ചികിത്സ തേടിയത്.

ശസ്ത്രക്രിയ അടക്കം നിശ്ചയിച്ചിരുന്നു. രോഗത്തെക്കുറിച്ചുള്ള മാനസിക വിഷമം മൂലമാകാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയനിലയിലാണ് അദ്ദേഹത്തെ ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കെട്ടഴിച്ച് പുറത്തിറക്കി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Related Articles

Post Your Comments

Back to top button