CinemaKerala NewsMovieNews

ദുര്‍ഗയായത് കൊണ്ട് പരിപാടി പെട്ടന്ന് കഴിഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി: നിരവധി സിനിമകളില്‍ നായതനായും സഹനടനുമായി തിളങ്ങുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇതിനിടയില്‍ നിവിന്‍പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഒരു ചിത്രവും പുറത്തിറങ്ങി. അടുത്തിടയ്ക്ക് സത്യം മാത്രമെ ബോധിപ്പിക്കു എന്ന ഒരു ചിത്രം ധ്യാനിന്റെതായി പുറത്തിറങ്ങിയിരുന്നു.

അടുത്തതായി ഇനി വരാനുള്ളത് ഉടല്‍ എന്ന ഒരു ചിത്രമാണ്. ഇതില്‍ ധ്യാന്‍ ശ്രീനിവാസനോടൊപ്പം ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ എന്നിവരും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനിടയില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിംഗുമായി നടന്ന ചില രസകരമായ സംഭവങ്ങള്‍ പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയിലെ ചില ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറയുന്ന മറുപടിയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.

തന്റെ പുതിയ ചിത്രത്തില്‍ അത്തരം ഒരു രംഗം ഉണ്ടെന്ന് നേരത്തെ അറിയാമായിരുന്നു എന്നു ധ്യാന്‍ പറയുന്നു. തന്റെ ഒപ്പം അഭിനയിച്ച നടി ദുര്‍ഗാ കൃഷ്ണയുമായി വളരെ നല്ല സൗഹൃദമാണ് ഉള്ളത്. അതുകൊണ്ട് തന്നെ യാതൊരുവിത സഭാ കമ്പവുമില്ലാതെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ധ്യാന്‍ പറയുന്നു. ഒപ്പം അഭിനയിച്ചത് ദുര്‍ഗ ആയതുകൊണ്ട് വളരെ പെട്ടെന്ന്
പരിപാടി കഴിഞ്ഞെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

പണ്ട് ഇത്തരം സീനുകള്‍ വെറും ക്യാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് ഇത് ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലാക്കിയപ്പോള്‍ സിനിമയോട് തനിക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും തോന്നിയെന്നും ധ്യാന്‍ തമാശ രൂപേണ പറഞ്ഞു.

Related Articles

Back to top button