കര്‍ഷക പ്രക്ഷോഭം, കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച ഇന്ന്.

ന്യൂഡൽഹി /കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഡൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച നടക്കുക. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ തന്നെയാണ് കര്‍ഷകര്‍ ഉറച്ച് നില്ക്കുക. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നതാണ് കര്‍ഷകർ മുഖ്യമായും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ ആരുടെയും സമ്മർദം വിലപ്പോകില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ വാക്കുകൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധ്യതയില്ലെന്നുള്ളതിന്റെ സൂചന തന്നെയാണ് നൽകിയിരിക്കുന്നത്.