മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുനസ്ഥാപിച്ചു
NewsNational

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍ തൃപ്തികരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചതോടെയാണ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 25നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചത്.

പുതുക്കാനുള്ള അപേക്ഷ വീണ്ടും നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇനി മുതല്‍ വിദേശസഹായം സ്വീകരിക്കാന്‍ മിഷനറീസ് ഓഫ് ചാരിറ്റിക്ക് യാതൊരു തടസവുമുണ്ടാകില്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദായതോടെ പരിചരണത്തിലുള്ള 22,000 രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണവും മരുന്നും വാങ്ങാന്‍ നിര്‍വാഹമില്ലാതായിരുന്നു.

Related Articles

Post Your Comments

Back to top button