Editor's ChoiceKerala NewsLatest NewsLocal News

അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

തിരുവനന്തപുരം / മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ രണ്ട് കോർപറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 6867വാർഡുകളിലേക്ക് ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. അതേസമയം, വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.

4287597 പുരുഷന്മാരും 4687310 സ്ത്രീകളുമുൾപ്പെടെ 8974993 വോട്ട് രേഖപ്പെടുത്തുവാൻ ഇന്ന് ബൂത്തുകളിലേക്കെത്തുന്നത്. ഇതിൽ 71906 പേർ കന്നി വോട്ടർമാരാണ്. ആകെ10842 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം വോട്ടർ ഐ.ഡിയുമായി പി.പി.ഇ കിറ്റ് ധരിച്ചെത്തിയാൽ വൈകിട്ട് 5 മുതൽ ആറുവരെയുള്ള സമയത്ത് വോട്ട് രേഖപ്പെടുത്താം. ഇന്നത്തെ വോട്ടെടുപ്പോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാ പനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആദ്യഘട്ടത്തിൽ 73.12ശതമാനവും രണ്ടാംഘട്ടത്തിൽ 76.78ശതമാനവുമായിരുന്നു പോ ളിംഗ്. 16നാണ് വോട്ടെണ്ണൽ നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button