കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്
NewsKerala

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നല്‍കിയേക്കും. ഡിസംബര്‍ മാസത്തെ ശമ്പളമാണ് നല്‍കുന്നത്. മൊത്തം 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം. അതേസമയം, ശമ്പളം ലഭിക്കാത്തതില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലാണ്.

അതിനിടെ, വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 83.1 കോടി രൂപയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ആവശ്യം. സര്‍ക്കാര്‍ സഹായമില്ലാതെ ഇത്രയും തുക നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ വിരമിച്ച 1757 ജീവനക്കാരില്‍ 1073 പേര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button