CrimeKerala NewsLatest NewsNationalNewsPolitics

കൊലപാതകം രാഷ്ട്രീയ വിരോധം തന്നെയെന്ന് എഫ്‌ഐആര്‍

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം കൊണ്ട് തന്നെയാണെന്ന് പോലീസ് എഫ്‌ഐആര്‍. എന്നാല്‍ സംഭവത്തില്‍ ഗൂഡാലോചന കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്പി പറഞ്ഞു.

പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, കെഎസ് യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പടെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തില്‍ ആറ് പേരെയാണ് എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി. ധീരജിനെ കുത്തി വീഴ്ത്തിയ നിഖില്‍ പൈലി യൂത്ത്‌കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ്.

ഇയാള്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജെറിന്‍ ജോജോക്കെതിരെ എതിരെ വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് താന്‍ കോളേജില്‍ എത്തിയതെന്ന് നിഖില്‍ പോലീസിന് മൊഴി നല്‍കിയത്.

എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചപ്പോഴാണ് കത്തിയെടുത്ത് കുത്തിയതെന്നും സ്വയരക്ഷക്ക് വേണ്ടിയാണ് കത്തി കരുതിയതെന്നുമാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷമുണ്ടായതോടെ താന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടന്നാണ് ജെറിന്‍ മൊഴി നല്‍കിയത്.

ക്യാമ്പസിനുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം മാത്രമാണ് ഉണ്ടായത് എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ധീരജിനെ കൊല്ലാനായി ഉപയോഗിച്ച് കത്തി കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button