CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
അഞ്ച് വയസുകാരനെ പിതൃസഹോദരൻ ക്രൂരമായി മർദിച്ചു.

ഇടുക്കിയിൽ അഞ്ച് വയസുകാരനെ പിതൃസഹോദരൻ ക്രൂരമായി മർദിച്ചു. ക്രൂരമർദനമേറ്റ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ ഉണ്ടപ്ലാവിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകന് മർദനമേറ്റ സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അപകടനില തരണം ചെയ്തിട്ടുണ്ട്. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്നത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് മർദന വിവരം പുറത്തറിയുന്നത്.