യുവതിയെ ലോക്കപ്പിലിട്ട് പോലീസുക്കാര്‍ പത്തു ദിവസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി.

കൊലപാതകക്കേസിലെ പ്രതിയായ യുവതിയെ ലോക്കപ്പിലിട്ട് പോലീസുക്കാര്‍ പത്തു ദിവസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി. ഇരുപതുകാരിയെ അഞ്ച് പോലീസുകാര്‍ ആണ് പത്തു ദിവസത്തോളം മാനഭംഗം ചെയ്തതായി പരാതി ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ രെവാ ജില്ലയിലാണ് പോലീസുകാരുടെ കൊടും ക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ യുവതി പരാതി നല്‍കി. സ്റ്റേഷന്‍ ഇന്‍-ചാര്‍ജ്ജ് അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. കൊലപാതകക്കേസിലെ പ്രതിയായ യുവതി ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്.
ഒക്ടോബര്‍ 10 ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിയുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍, യുവതി സംഭവവിവരം ജഡ്ജിയോട് പറയുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മെയ് 9നും 21നും ഇടയിലാണ് യുവതി കൊടും ക്രൂരതക്ക് ഇരയാവുന്നത്. രെവയിലെ മംഗവാന്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് പീഡനം നടന്നിരിക്കുന്നത്. മൂന്ന് മാസം മുമ്പ് ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോട് പറഞ്ഞിട്ടുണ്ടെന്ന് ജയില്‍ സന്ദര്‍ശിച്ച നിയമസംഘത്തിന്റെ ഭാഗമായ ഒരു അഭിഭാഷകന്‍ പറഞ്ഞു. ബലാത്സംഗത്തെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായി വാര്‍ഡന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മെയ് 21നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.