ബസിൽ അഞ്ച് രൂപയെന്ന് കരുതി എടുത്ത് നൽകിയത് സ്വർണ കോയിൻ
NewsKerala

ബസിൽ അഞ്ച് രൂപയെന്ന് കരുതി എടുത്ത് നൽകിയത് സ്വർണ കോയിൻ

കുറ്റ്യാടി: ബസിൽ ടിക്കറ്റ് എടുക്കുന്നതിനായി അഞ്ച് രൂപ ചില്ലറയ്ക്ക് പകരം നൽകിയത് സ്വർണ കോയിൻ. കുറ്റ്യാടിയിലാണ് സംഭവം.

തൊട്ടിൽ പാലത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനാണ് അബദ്ധം പിണഞ്ഞത്.വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വർണ കോയിനാണ് നൽകിയത് എന്ന് മനസിലായത്.

ഉടൻ തന്നെ യാത്ര ചെയ്ത കെഎസിആര്‍ ബസിന്റെ കണ്ടക്ടറുടെ മൊബൈല്‍ നമ്പർ സംഘടിപ്പിച്ച്‌ വിളിച്ചെങ്കിലും രക്ഷയുണ്ടായില്ല. താന്‍ ശ്രദ്ധിച്ചില്ലെന്നാണ് കണ്ടക്ടറുടെ മറുപടി.

ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും കണ്ടക്ടര്‍ പറയുന്നു.

തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയിലോ അല്ലെങ്കില്‍ തൊട്ടില്‍പാലത്ത് നിന്ന് തിരിച്ച്‌ വടകരക്കോ യാത്ര ചെയ്ത ആര്‍ക്കോ ബാക്കി കൊടുത്തുപോയെന്നാണ് കണ്ടക്ടര്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് വാങ്ങിയതാണ് കോയിൻ. മകളുടെ കോളേജ് ഫീസടയ്ക്കാന്‍ വേണ്ടിയാണ് പ്രവാസിയായിരുന്ന കരിങ്കാട് സ്വദേശി സ്വര്‍ണ നാണയം വില്‍ക്കാന്‍ തീരുമാനിച്ചത്.

സുഹൃത്ത് പണം കടം നല്‍കിയതോടെ വില്‍ക്കാനുള്ള തീരുമാനം മാറ്റിവെച്ച്‌ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.

കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത കണ്ട് ആരെങ്കിലും സ്വര്‍ണനാണയം തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ

Related Articles

Post Your Comments

Back to top button