
കൊച്ചി: കാലില്‍ വരിഞ്ഞു ചുറ്റി ഒളിപ്പിച്ച് കടത്തിയ 85 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശേരിയില്‍ പിടികൂടി. 1978 ഗ്രാം സ്വര്‍ണമാണ് മലപ്പുറം സ്വദേശിയില്‍നിന്ന് കസ്റ്റംസ് പിടികൂടിയത്. നടത്തത്തില്‍ സംശയം തോന്നിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാലില്‍ സ്വര്‍ണം കെട്ടിവെച്ചത് കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു ചേര്‍ക്കുകയായിരുന്നു.
Post Your Comments