കെഎസ്ആര്‍ടിസിക്ക് 103 കോടി കൊടുക്കാതിരിക്കാന്‍ വഴി തേടി സര്‍ക്കാര്‍
NewsKerala

കെഎസ്ആര്‍ടിസിക്ക് 103 കോടി കൊടുക്കാതിരിക്കാന്‍ വഴി തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ഹൈക്കോടതി കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ വിധിച്ച 103 കോടി രൂപ കൊടുക്കാതിരിക്കാന്‍ വഴി തേടി സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരെ ഓണത്തിന് പട്ടിണക്കിടാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കുന്നതിനാണ് സര്‍ക്കാരിനോട് 103 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ ഉത്തരവിട്ടത്.

എന്നാല്‍ ഈ ഉത്തരവില്‍ അപ്പീല്‍ സാധ്യത ആരാഞ്ഞിരിക്കുകയാണ് ധനവകുപ്പ്. നിയമസാധ്യതകള്‍ മനസിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണത്തിന് മുമ്പ് ജീവനക്കാര്‍ക്ക് പൈസ നല്‍കുന്നതില്‍ നിന്ന് ഒഴിവാകാനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ നോക്കുന്നുണ്ട്. ഈ ഉത്തരവിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനുള്ള എല്ലാ വഴികളും ആരായുകയാണ് ധനവകുപ്പ്. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും ഒരുപോലെ കുരുക്കിലാക്കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button