സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഗവർണർ ഇടപെടുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടെൽ ഉണ്ടായി. പരാതിയിൽ ഉചിതമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമഗ്ര അന്വേഷണമാണ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തണമെന്ന ആവശ്യവും ചെന്നിത്തല ഉന്നയിച്ചിരുന്നു. തീപിടിത്തം ഉണ്ടായ രാത്രി തന്നെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരുടെ സംഘം ഗവർണറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.
ഇതിനിടെ സെക്രട്ടറിയേറ്റിലെ പേപ്പർ ഫയലുകൾ എല്ലാം ഇ–ഫയൽ ആക്കണമെന്ന് അഡീഷണൽ സെക്രട്ടറി നിർദേശം നൽകിയിരിക്കുകയാണ്. എല്ലാം ഇ–ഫയൽ ആണെന്ന മന്ത്രി കടകം പള്ളിയുടെ പ്രസ്താവന പച്ച കളവായിരുന്നു എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. പേപ്പർ ഫയലുകൾ സെക്രട്ടറിയേറ്റിൽ സൂക്ഷിക്കാൻ പാടില്ലെന്നും അഡീഷണൽ സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകൾ ഇപ്പോഴും പേപ്പർ ഫയലുകൾ ആയി തുടരുകയാണ്. അപ്പോഴാണ് എല്ലാം ഇ ഫയലുകൾ ആണെന്ന് കടകം പള്ളി പറഞ്ഞിരുന്നത്. അതേസമയം, കത്തി നശിച്ചവയിൽ നിർണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നു തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി പറയുന്നത്. ഇതിൽ എത്രമാത്രം ശരിയുണ്ടെന്നത് വരും നാളുകളിൽ അറിയാനാവും.