ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നു
NewsKeralaLocal News

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ, മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദേശം വന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ അനധികൃതമായി നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി അതിരൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
‘ഇതില്‍ പരം അസംബന്ധം വേറൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ആ സ്റ്റാഫിന്റെ ഒരു ബന്ധു, ആ ബന്ധു എന്നുപറയുന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് അവരുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ചിട്ട് അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് കാണുന്ന ഒരു ജോലിക്ക് അപേക്ഷിക്കാന്‍ സാധാരണ നിലയില്‍ അവര്‍ക്ക് അവകാശവുമുണ്ട്. അതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണോ എന്നാരെങ്കിലും ചിന്തിക്കുമോ…! നാടിനെക്കുറിച്ച് അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ചിന്തിക്കാന്‍ കഴിയുമോ…? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ഈ പറയുന്ന ബന്ധു അപേക്ഷ കൊടുക്കുക അപേക്ഷ കൊടുത്തു, ഉത്തരവാദിത്വപ്പെട്ട ഒരു സംവിധാനം അവര്‍ അവരുടേതായ നടപടിക്രമങ്ങളിലൂടെ കാര്യങ്ങള്‍ തീരുമാനിച്ചു. തീരുമാനിച്ചതില്‍ പിശകുണ്ടോ പരിശോധിച്ചോട്ടെ. ആ പരിശോധനയുടെ ഭാഗമായി തീരുനാനത്തില്‍ പിശകുണ്ടെങ്കില്‍ പിശക് ചെയ്തവര്‍ കാര്യങ്ങള്‍ അനുഭവിച്ചോട്ടെ. അതിന് ഞങ്ങളാരെങ്കിലും തടസ്സം നിന്നോ ഈ കേരളത്തിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായിപ്പോയി എന്നതുകൊണ്ട് അപേക്ഷിക്കാന്‍ പറ്റില്ല, അവര്‍ക്കൊരു ജോലി സ്വീകരിക്കാന്‍ പറ്റില്ല എന്നുപറയാന്‍ ഇദ്ദേഹത്തിന് എന്ത് അധികാരം..? ആര് നല്‍കിയിരിക്കുന്നു ആ അധികാരം..? ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ടുദ്ദേശിക്കുന്നത്..? ഇതാണോ ചാന്‍സലര്‍ പദവി കൊണ്ടുദ്ദേശിക്കുന്നത്..?, മുഖ്യമന്ത്രി ചോദിച്ചത്.

Related Articles

Post Your Comments

Back to top button