HealthNewsWorld

ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം വച്ചു പിടിപ്പിച്ചു

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ 57 കാരനായ ഹൃദ്രോഗിയില്‍ ജനിതിക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ച് വരുകയാണ്.

ശസ്ത്രക്രിയ വിജയകരമായാല്‍ ലോകമെമ്പാടുമുള്ള അവയവ മാറ്റ ശസ്ത്രക്രിയയില്‍ നിര്‍ണായക മാറ്റമായിരിക്കും സംഭവിക്കുക. അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വച്ച് പിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

വളരെക്കാലമായി മൃഗങ്ങളുടെ അവയവം മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇത്തരമൊരു നേട്ടമാദ്യമായിട്ടാണ്. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ണമായ വിജയമാണെന്ന് പറയാറായിട്ടില്ല. 57 കാരനായ ഡേവിഡ് ബെന്നെറ്റാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഇതിന്റെ അപകട സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മ്മാര്‍ ഡേവിഡിനെ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. മറ്റോരു മനുഷ്യഹൃദയം ലഭിക്കുന്നതിനുള്ള പട്ടികയില്‍ പിറകിലായിരുന്നു ഡേവിഡ്. ഇതോടെയാണ് ഡേവീഡ് പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയാറായത്.

Related Articles

Back to top button