Editor's ChoiceLatest NewsNationalNews

കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് രാജ്യത്തിനൊപ്പം സുരക്ഷക്കും നാണക്കേടുണ്ടാക്കി.

ന്യൂഡൽഹി/ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് രാജ്യത്തിനൊപ്പം സുരക്ഷാ ഏജന്‍സികള്‍ക്കും നാണക്കേടുണ്ടാക്കി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. അതേസമയം, ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവുന്നതല്ലെന്നും ശശി തരൂര്‍ എംപി പ്രതികരിക്കുകയുണ്ടായി.

സിഖ് മതാനുയായികള്‍ പവിത്രമായി കാണുന്ന നിഷാന്‍ സാഹിബ് പതാകയാണ് കർഷകർ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ ഉയർത്തിയത്. നിഷാന്‍ സാഹിബ് പതാക ഉയര്‍ത്താന്‍ ലക്‌ഷ്യം വെച്ച് തന്നെയാണ് വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തിയത്. പൊലീസ് എണ്ണത്തില്‍ കുറവായിരുന്നു എന്നതും, ട്രാക്ടറുകളിലും മറ്റും സംഘടിച്ചെത്തിയ നൂറുകണക്കിന് കര്‍ഷകരെ നേരിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതും സുരക്ഷാ ഏജന്‍സി കളുടെ വീഴ്ചയായിടാന് വിലയിരുത്തുന്നത്.

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന സ്തംഭത്തിലും സമീപമുള്ള മകുടങ്ങളിലും സുരക്ഷാവേലികളിലും കര്‍ഷകര്‍ സിഖ് പതാകയും സംഘടനാ പതാകകളും കെട്ടിയിരുന്നു. ഐടിഒയില്‍നിന്ന് പൊലീസ് ഒഴിപ്പിച്ച കര്‍ഷകരായിരുന്നു ചെങ്കോട്ടയുടെ മകുടത്തില്‍ സിഖ് പതാകയും കര്‍ഷകപതാകയും ഉയർത്താനാണ് എത്തിയിരുന്നത്. ചെങ്കോട്ടയിലെ സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ദേശീയപതാകയേയും ദേശീയചിഹ്നത്തേയും അപമാനിച്ചെന്നാണ് ഇപ്പോൾ വ്യാപകമായ പ്രചാരണമുണ്ടായിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന ആരോപണവുമായി കർഷക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകൾ ആരോപിക്കുന്നത്. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button