ഒടുവിൽ കൊമ്പൻ വീണു: പൂത്തിരി കത്തിച്ച ബസ് പൊക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
KeralaNewsCrime

ഒടുവിൽ കൊമ്പൻ വീണു: പൂത്തിരി കത്തിച്ച ബസ് പൊക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

കൊല്ലം : പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പുള്ള ആഘോഷത്തിന്‍റെ ഭാഗമായി ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടർന്ന് ബസിലേക്ക് തീ പടര്‍ന്ന സംഭവത്തിൽ ബസ് കസ്റ്റഡിയിലെത്ത് മോട്ടോർ വെഹിക്കൾ വകുപ്പ്.

ഇന്ന് ആലപ്പുഴയിൽ പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം 26 നാണിനായിരുന്നു സംഭവം. മൊത്തം മൂന്ന് വണ്ടികളിലാണ് കോളേജിൽ നിന്ന് ടൂർ പോയത്. ഇതിൽ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായ കൊമ്പൻ എന്ന പേരുള്ള രണ്ട് ബസും. മറ്റ് ഒരു ബസ് കൂടി ഉണ്ടായിരുന്നു.

6 ദിവസത്തെ ടൂറിനാണ് ഇവർ പുറപ്പെട്ടത്. എന്നാൽ പുറപ്പെടുന്നതിന് മുൻപായി കുട്ടികളെ ആവേശത്തിലാക്കാൻ ബസ് ജീവനക്കാർ തന്നെയാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ഇതിൽ നിന്നുള്ള തീയാണ് ബസിലേക്ക് പടർന്നത്.

തീ പടർന്നതോടെ ജീവനക്കാർ തന്നെ തീ അണച്ചതോടെ വൻ ദുരന്തമൊഴിവായി. ബസുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

തീ അണച്ച ശേഷം യാത്ര തുടരുകയായിരുന്നു. ഇപ്പോൾ ബസ് കുട്ടികളുമായി അന്യ സംസ്ഥാനത്താണ് ഓടിക്കൊണ്ടിരിക്കുകയാണ്. തിരിച്ചെത്തിയാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുൻപും ഇതെ ബസ് നിരവധി നിയമ ലംഘനങ്ങൾ നടത്തിയിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ തങ്ങൾക്ക് പങ്ക് ഇല്ലന്നും ഉത്തരവാദികള്‍ ബസ് ജീവനക്കാരെന്ന് കോളജ് അധികൃതര് പറഞ്ഞു.

Related Articles

Post Your Comments

Back to top button