ജില്ലയുടെ പേര് മാറ്റിയതിന് മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു
NewsNational

ജില്ലയുടെ പേര് മാറ്റിയതിന് മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

ഹൈദരാബാദ്: ജില്ലയുടെ പേര് മാറ്റിയതില്‍ വ്യാപക അക്രമം. ആന്ധ്രപ്രദേശിലെ കൊനസീമ എന്ന ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്നാക്കി മാറ്റിയതിനെ തുടര്‍ന്നാണ് അക്രമം പടര്‍ന്നത്. ഗതാഗത മന്ത്രി വിശ്വരൂപിന്റെയും ഒരു എംഎല്‍എയുടെയും വീടിന് അക്രമികള്‍ തീയിട്ടു.

കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയും മറ്റു ചില സംഘടനകളുമാണ് പേര് മാറ്റിയതിനെതിരെ പ്രതിഷേധിക്കുന്നത്. മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമികള്‍ പോലീസ് വാഹനവും സ്‌കൂള്‍ ബസും അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 20 പോലീസുകാര്‍ക്ക് പരിക്കേറ്റു. 40 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞമാസം നാലിനാണ് ജില്ലയുടെ പേര് അംബേദ്കര്‍ കൊനസീമ എന്നാക്കി മാറ്റിയത്. പേര് മാറ്റിയതില്‍ കൊനസീമ സാധന സമിതി നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.

Related Articles

Post Your Comments

Back to top button