കുഞ്ഞ് ആണാണോ എന്നറിയാൻ ഭർത്താവ് യുവതിയുടെ വയറുകീറി നോക്കി.

കുഞ്ഞ് ആണാണോ എന്നറിയാൻ, ഏഴാം മാസം ഗർഭിണിയായ യുവതിയുടെ വയറു ഭർത്താവ് കീറിനോക്കി. കുട്ടി ആണാണോ എന്നറിയാനാണ് യുവതിയുടെ വയറു കീറിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബദാൻ ജില്ലയിലെ നെക്പൂരിലാണ് സംഭവം നടന്നത്. ഇയാൾക്ക് നിലവിൽ അഞ്ചുപെൺകുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗർഭിണിയായപ്പോൾ ആറ് മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് ആണാണോ എന്നറിയാനാണ് ആകാഷയോടെ ഭർത്താവ് ഈ ക്രൂരകൃത്യം നടത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 35കാരിയുടെ വയർ കീറി മുറിച്ചത്.
സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതിനായാണ് വയറുകീറിയതെന്ന് പൊലീസ് ആണ്യു വെളിപ്പെടുത്തുന്നത്. യുവതിയെ പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.