ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു.

മുംബൈ/ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മുംബൈയില്‍ ചെമ്പൂരിനും ഗോവണ്ടി സ്റ്റേഷനും ഇടയില്‍ തിങ്കളാഴ്ചയാണ് ആണ് സംഭവം നടന്നതെങ്കിലും പൊലീസ് വ്യാഴാഴ്ച രാവിലെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. 26കാരിയായ ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയാണ് ഭർത്താവിന്റെ ക്രൂരതയിൽ കൊലചെയ്യപ്പെടുന്നത്.
കൂലിപ്പണിക്കാരായ ഇരുവരും രണ്ട് മാസം മുന്‍പാണ് വിവാഹം കഴിച്ചത്. തിങ്കളാഴ്ച യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞുമായി ലോക്കല്‍ ട്രയിനില്‍ യാത്ര ചെയ്യുമ്പോൾ ദമ്പതികള്‍ വാതിലിനടുത്താണ് നിന്നതെന്ന് റയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞിട്ടുള്ളത്. വാതിലിനടുത്ത് നിന്ന് യുവതി മാറിനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് അവരെ അവിടെ തന്നെ പിടിച്ചുനിര്‍ത്തുകയും, ട്രാക്കിലേക്ക് തള്ളിയിടുകയും ആയിരുന്നു. പൊലീസ് പറഞ്ഞു.
ഗോവണ്ടി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ദമ്പതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരി സംഭവത്തെക്കുറിച്ച് റയില്‍വെ പൊലീസിനെയും ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് ഭര്‍ത്താവിനെ റയില്‍വെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.