കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറെ ഈ മാസം 20 വരെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സിനകത്തുവെച്ച് പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ ഈ മാസം 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം ഒന്‍പതിനായിരുന്നു യുവതി പീഡനത്തിനരയായത്.ആറന്മുളയിലെ ഒരു മൈതാനത്ത് വെച്ചാണ് നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ആംബുലന്‍സില്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ആറന്മുളയില്‍ രാത്രി ആംബുലന്‍സ് ഡ്രൈവര്‍ തനിച്ച് രോഗിയുമായി സഞ്ചരിച്ചത്. ഇതില്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പ്രതി ഓടിച്ചിരുന്ന ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം കൊവിഡ് രോഗിയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തെത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടിയെ തനിച്ച് കിട്ടാന്‍ വേണ്ടിയാണ് അടൂരില്‍ നിന്നും പന്തളത്തേക്ക് എത്താന്‍ എളുപ്പമാണന്നിരിക്കെ പ്രതി മനപ്പൂര്‍വ്വം കോഴഞ്ചേരി വഴി കൂടുതല്‍ ദൂരം സഞ്ചരിച്ച് പെണ്‍കുട്ടിയെ പന്തളത്തേക്ക് കൊണ്ടു വന്നത്.