
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിനടുത്ത് കമ്മനഹള്ളിയില്‍ നിന്നുമാണ് ലത്തീഫിനെ പിടികൂടിയത്. നേരത്തെ ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികുടിയിരുന്നു. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ച് പൂട്ടിയിരുന്നു. ആരോഗ്യനില മോശമായ രശ്മി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീട് രശ്മിയെ വെന്റിലറേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് രശ്മിയുടെ മരണം സംഭവിച്ചത്. ഭക്ഷ്യവിഷബാധയേറ്റ മറ്റു ചിലര്‍ കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സ തേടി. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോറന്‍സിക് പരിശോധയില്‍ ഭക്ഷ്യവിഷ ബാധയാണ് മരണ കാരണം എന്ന് തെളിഞ്ഞിരുന്നു.
Post Your Comments