Kerala NewsLatest NewsNews

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുക.

ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നും ഒരു യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ യുവനടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ അറസ്റ്റിന് ശേഷം ഈ നടി മൂകാംബികയില്‍ വച്ച് കാവ്യ മാധവനെ കണ്ടതായും പറയുന്നു. ഈ നടിയുമൊത്തുള്ള ചിത്രങ്ങള്‍ സായ് ശങ്കര്‍ ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നു.

ഈ ചിത്രങ്ങള്‍ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യ്ക്തമായത്. മായ്ച്ച് കളഞ്ഞ ദൃശ്യങ്ങള്‍ ഒരു പെന്‍ഡ്രൈവിലാക്കി ദിലീപിന് നല്‍കിയതായി സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. നടിയുമൊത്തുള്ള ചിത്രങ്ങളില്‍ പലതും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ്.

അതിനാല്‍ അത് പുറത്തുവന്നാല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് മായ്ച്ചുകളഞ്ഞതെന്ന് ദിലീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നതിനാലാണ് മായ്ച്ചുകളഞ്ഞതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വെളിപ്പടുത്തിയിട്ടുണ്ട്.

Related Articles

Back to top button