കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും.

തിരുവനന്തപുരം / കേരളത്തിലെ വിവിധ ജില്ലകളിൽ നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. പാല നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസി(എം)ലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയെ തിരഞ്ഞെടുത്തു. എൽഡിഎഫിൻ്റെ പാലായിലെ ആദ്യ ചെയർമാൻ ആണ് ആന്റോ ജോസ് പടിഞ്ഞാറേക്കര. നഗരസഭയിലെ പത്താം വാർഡിൽ നിന്നുമാണ് ആന്റോ ജയിച്ചത്. നഗരസഭ അധ്യക്ഷസ്ഥാനം ആദ്യത്തെ രണ്ടുവർഷം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും അടുത്ത ഒരു വർഷം സി.പി.എമ്മിനും അവസാനത്തെ രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുമെന്ന് തീരുമാനീക്കുകയായിരുന്നു.
പാലക്കാട്ട് കെ പ്രിയ നഗരസഭാ അധ്യക്ഷയാകും. ഇ കൃഷ്ണദാസ് നഗരസഭാ വൈസ് ചെയര്‍മാനാകും. പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയര്‍പേഴ്സണാകും. മാവേലിക്കര നഗരസഭയില്‍ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ നൽകിയത്.
കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കൗൺസിലർ സീമ കണ്ണൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. 20 സീറ്റുകളാണ് യുഡിഎഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍ഡിഎഫിനും 20 സീറ്റുകളായി. ഒരു സീറ്റുണ്ടായിരുന്ന ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പിലൂടെ കളമശ്ശേരിയിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തിയിരിക്കുകയാണ്. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 പേരുടെ പിന്തുണ മുന്നണി നേടി. യുഡിഎഫിന് 13 സീറ്റ് മാത്രമാണുള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.