CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

കോവിഡ് വാക്സീൻ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം, പ്രധാനമന്ത്രി.

ന്യൂഡൽഹി / കോവിഡ് വാക്സീൻ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാ ക്കിയേക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാ ര്യത്തിൽ ഉള്ള എല്ലാ ശാസ്ത്രീയ വശങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷമേ ജനങ്ങൾക്കു വാക്സീൻ നൽകുക യുള്ളൂ.
20 വർഷങ്ങളായി ഉപയോഗിക്കുന്ന ചില പ്രസിദ്ധമായ മരുന്നുകൾ പോലും ചിലരിൽ പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്. മോദി പറയുക യുണ്ടായി. എല്ലാവർക്കും വാക്സീൻ ലഭ്യമാകാണാന് ഉദ്ദേശിക്കുന്നത്. അതിനു ആവശ്യമായ തയാറെടുപ്പുകൾ സംസ്ഥാനങ്ങൾ സ്വീകരിക്ക ണമെന്നും മോദി ആവശ്യപ്പെട്ടു. ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീൻ അടുത്ത വർഷം ആദ്യം വിതരണം ചെയ്യാൻ നടപടികൾ നടക്കുക യാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ന് ഇന്ത്യ. കോവിഡ് വാക്സീൻ ഉപയോഗം മൂലം പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്തം ആര് ഏറ്റെടു ക്കുമെന്ന ചർച്ചയും നടന്നു വരുന്നു. ആവശ്യമായ ഡോസുകൾ ഉറപ്പാക്കുന്നതിനു വേണ്ടി ചില സമ്പന്ന രാജ്യങ്ങൾ വാക്സീൻ നിർമാതാക്കളെ പൂർണമായോ ഭാഗികമായോ ഉത്തരവാദിത്ത ത്തിൽനിന്ന് ഒഴിവാക്കുന്നുണ്ട്. വാക്സീന് പിഴവ് സംഭവിച്ചാൽ ഉത്തരവാദിത്തത്തിൽനിന്നു നിർമാതാക്കൾക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നാണ് ബ്രസീൽ സർക്കാർ പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button