ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാല് തല്ലിയൊടിച്ചു
NewsKeralaPolitics

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാല് തല്ലിയൊടിച്ചു

പാലക്കാട്: ആലപ്പുഴയില്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാല്‍ തല്ലിയൊടിച്ചു. യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച ജി.എസ് ബൈജുവിന് നേരെയാണ് ആക്രമണമുണ്ടാത്. ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡിലേക്ക് നടത്ത ഉപതിരഞ്ഞെടുപ്പിലാണ് ബൈജു വിജയിച്ചിരുന്നത്.

വാര്‍ഡിലെ ബിജെപി അംഗമായിരുന്ന ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ നന്ദി അറിയിക്കാന്‍ വീടുകളില്‍ കയറയിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായെത്തിയ സംഘം ഇരുമ്പ് പൈപ്പും ചുറ്റികയും കൊണ്ടാണ് ആക്രമിച്ചത്. രാത്രി എട്ട് മണിയോടെ കല്ലുംമൂട് ജംഗ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബൈജുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

വലതുകാലിന്റെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൈയിലും പരിക്ക് പറ്റിയിട്ടുണ്ട്. ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ബൈജുവിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button