EducationKerala NewsLatest NewsLocal NewsNews

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുവാൻ വായ്‌പ പദ്ധതി ഒരുക്കുന്നു.

കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുവാൻ വായ്‌പ പദ്ധതി ഒരുക്കുന്നു. സ്‌കൂള്‍ മുതല്‍ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ തലം വരെയുളള ഒബിസി/ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് വായ്പ അനുവദിക്കുക. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 50,000 രൂപ വരെയും വായ്പ ലഭ്യമാക്കും.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷന്‍/ഇന്‍വോയ്‌സ് അപേക്ഷകര്‍ ഹാജരാക്കണം. ക്വട്ടേഷന്‍/ഇന്‍വോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. ആറ് ശതമാനമാണ് പലിശ നിരക്ക്. . വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം. 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അവരുടെ രക്ഷിതാക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് സന്ദർശിക്കുക : www.ksbcdc.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button