BusinessLatest NewsNationalNews

നാലാം ദിവസവും നേട്ടം തുടര്‍ന്ന് വിപണി

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഇന്ത്യന്‍ വിപണി നേട്ടത്തില്‍. ഓട്ടോ, റിയാല്‍റ്റി, മെറ്റല്‍, പവര്‍ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയര്‍ന്ന് 18,212.30ലുമെത്തി. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്ന് ഡിസംബറില്‍ വിപണിയില്‍ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവയ്പ് വ്യാപകമായതിനാല്‍ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തില്‍ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി.

മൂന്നുമാസത്തോളം തുടര്‍ച്ചയായി വില്‍പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഇന്നുമുതല്‍ പുറത്തുവരുന്ന ഡിസംബര്‍ പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളിലെ പ്രതീക്ഷയുമൊക്കെയാണ് വിപണിയിലെ തുടര്‍ച്ചയായ നേട്ടത്തിന് പിന്നില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

Related Articles

Back to top button