
കണ്ണൂര്‍: തലശേരിയില്‍ കടല്പാലം കാണാനെത്തിയ ദമ്പതികളെ മര്‍ദിച്ച കേസില്‍ പോലീസിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. പോലീസിന്റെ മര്‍ദനത്തിന് തലശേരി പാലയാട് സ്വദേശി പ്രത്യുഷ് ഇരയായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറാണ് പ്രത്യുഷിനെ പരിശോധിച്ചത്. പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് പരിക്കൊന്നുമില്ല.
ബലപ്രയോഗത്തിലൂടെയാണ് പ്രത്യുഷിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന മേഘയുടെ ആരോപണത്തിന് മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ സാധൂകരണം ലഭിച്ചിരിക്കുകയാണ്. ദമ്പതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ തങ്ങള്‍ മര്‍ദിച്ചില്ലെന്ന പോലീസിന്റെ വാദം ഇതോടെ പൊളിഞ്ഞു. ജീപ്പില്‍ വച്ചാണ് പ്രത്യുഷിനെ പോലീസ് മര്‍ദിച്ചതെന്നാണ് മേഘയുടെ ആരപോണം.
ഇത് ശരിവയ്ക്കുന്ന രീതിയില്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റിട്ടുണ്ടെന്ന് പറയുന്നു. പ്രത്യുഷന്റെ ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ചിട്ടുണ്ട്. ചതവുമുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോലിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളുമുണ്ട്. പ്രത്യുഷിന്റെ ജാമ്യഹര്‍ജി തലശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Post Your Comments