CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews
നിത്യഹരിത നായകന് സ്മാരകം ഒരുങ്ങുന്നു.

മലയാളത്തിൻ്റെ നിത്യഹരിത നായകന് സ്മാരകമൊരുങ്ങുന്നു. പ്രേം നസീറിൻ്റെ ജന്മ നാടായ ചിറയൻകീഴിലാണ് സ്മാരകം യാഥാർ ത്ഥ്യമാവുക.15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്.
മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവു മുണ്ടായിരിക്കും.അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാ മമാകുന്നത്.
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.മന്ദിരത്തിന്റെ നിർമാണോ ദ്ഘാടനം തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.