കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി
NewsKeralaPolitics

കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തും. അക്കാദമിക് വര്‍ഷത്തിന്റെ തുക്കത്തില്‍ ഒരു തവണ മാത്രമേ വിദ്യാര്‍ഥി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുള്ളുവെന്നും ഇക്കാരണത്താലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമുണ്ടായതെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ആമച്ചല്‍ സ്വദേശി സ്വദേശി പ്രേമനെയാണ് മകളുടെ മുന്നിലിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നത്. മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രേമനും മകളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന് വണ്ടി എത്തുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പ്രേമനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇതിനിടെ മാറ്റാന്‍ ശ്രമിച്ച മകള്‍ക്കും പരിക്കേറ്റു.

Related Articles

Post Your Comments

Back to top button