
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ 75-ാമത് ചിത്രത്തിന് തുടക്കമായി. തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടുന്ന അഭിനേത്രിയാണ് നയന്‍താര. 2003-ല്‍ സിനിമാ ജീവിതം ആരംഭിച്ച നടിയുടെ 75-ാമത് ചിത്രത്തിന്റെ പ്രഖ്യാപനം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പേരിടാത്ത ഈ ചിത്രത്തിന് നിലവില്‍ ‘നയന്‍താര 75’ എന്ന താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ശങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധനം ചെയ്യുന്നത്. ജയ്, സത്യരാജ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments