നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ.അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 20 തവണയായി 200 കിലോ സ്വർണം പ്രതികൾ കടത്തിയതെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുന്ന വിഷയമായതിനാല്‍ രാജ്യദ്രാഹക്കുറ്റത്തിന്റെ പരിധിയില്‍ ഉൾപ്പെടുമെന്നും എൻഐഎ കോടതിയിൽ വാദിച്ചു.
സ്വർണകടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും വാദത്തിനിടെ അന്വേഷണ സംഘത്തോട് കോടതി ചോദിക്കുകയുണ്ടായി.കേസ് ഡയറിയും വസ്തുതാ റിപ്പോർട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തതെന്ന പ്രതിഭാഗത്തിന്റെ വാദം എൻഐഎ ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തള്ളുകയായിരുന്നു. മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്.സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന്റെ കസ്റ്റഡി കാലാവധി കോടതി മൂന്നു ദിവസം കൂടി കോടതി നീട്ടി. ഇയാളെ വീണ്ടം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മണ്ണാര്‍കാട് സ്വദേശി ഷഫീക്ക്, പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ദീന്‍ എന്നിങ്ങനെ രണ്ടു പേര്‍ കൂടി കേസില്‍ അറസ്റ്റിലായി. പണം മുടക്കിയവര്‍ക്കായി സന്ദീപില്‍ നിന്ന് സ്വര്‍ണ്ണം എത്തിച്ചു നല്‍കുന്നതിന് ഇടനിലകാരായി നിന്നവരാണ് ഇവർ.കെ.ടി റമീസിന്റെ അഭാവത്തില്‍ ഇവരാണ് തിരുവനന്തപുരത്തെത്തി സ്വര്‍ണം കൈപ്പറി നിക്ഷേപകരില്‍ എത്തിച്ചിരുന്നത്. സ്വര്‍ണം വാങ്ങുന്നതിന് പണം മുടക്കിയിരുന്നവര്‍ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കുന്നതിനുള്ള ഇടനിലക്കാരാണ് ഷഫീഖും ഷറഫുദ്ദീനുമെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോകാന്‍ അന്വേഷണസംഘം കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി തേടി. കേസിലെ മുഖ്യകണ്ണിയായ ഫൈസല്‍ ഫരീദ്, റിബിന്‍സണ്‍ എന്നിവരെ ചോദ്യ ചെയ്യുന്നതിന് വേണ്ടിയാണിത്. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇ അറ്റാഷയില്‍ നിന്ന് മൊഴിയെടുക്കാനും എന്‍.ഐ.എ നീക്കം നടത്തി വരുകയാണ്.