രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷം കടന്നു, 1115 മരണം

ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷം കടന്നു. 43,70,129 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 73,890 ആയി ഉയര്‍ന്നതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 89,706 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 1115 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 8,97,394 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 33,98,845 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.രാജ്യത്ത് ഇതുവരെ 33,98,845 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 20.53 ശതമാനമായി. ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് 70 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ള രോഗികളുടെ എണ്ണത്തില്‍ 27 ശതമാനവും മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് 24 മണിക്കൂറിനകം 1115 മരണംകോവിഡ് വ്യാപനത്തിെന്റ സാഹചര്യത്തില്‍ ഐ.സി.എം.ആര്‍ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,549 കോവിഡ് പരിശോധനകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.